Thursday, May 16, 2024
Home > Payyanur News > ജി.ഡി.നായർ അന്തരിച്ചു
Payyanur News

ജി.ഡി.നായർ അന്തരിച്ചു

പയ്യന്നൂർ: സി.പി.എം നേതാവും പയ്യന്നൂർ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ജി.ഡി.നായർ (ജി. ദാമോദരൻ നായർ – 78) അന്തരിച്ചു. കരിവെള്ളൂരിൽ സി.പി.എം.ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച രാത്രി ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നിലവിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ജി.ഡി.നായർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ലൈബ്രറി കൗൺസിൽ സംസ്ഥാന ഭാരവാഹിയും പയ്യന്നൂരിലെ സഹകരണ ഹോട്ടലായ കൈരളിയുടെ സഹകരണ സംഘം പ്രസിഡന്റുമാണ്.

Leave a Reply

Your email address will not be published. Required fields are marked *