Thursday, May 16, 2024
Home > About PSV
About PSV

പി എസ് വി പയ്യന്നൂർ ചാപ്റ്റർ രൂപീകരിക്കുന്നു

ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ നാട്ടില്‍ തിരിച്ചെത്തിയ അംഗങ്ങളെ ഒന്നിച്ചുകൊണ്ടു സൗഹൃദവേദിയുടെ പയ്യന്നൂര്‍ ചാപ്റ്റര്‍ രൂപീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497033330, 9562816514, 7511112875 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

Read More
About PSV

പി എസ് വി അംഗത്വത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാം

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകത്തില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗത്വത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകത്തിന്‍റെ വെബ്സൈറ്റായ www.payyanursouhrudavedi.com ല്‍ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ ലിങ്കിലാണ് അപേക്ഷ നല്‍കേണ്ടത്. http://www.payyanursouhrudavedi.com/Register പയ്യന്നൂരും സമീപ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമായി ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റ്കളില്‍  താമസിക്കുന്ന പയ്യന്നൂര്‍ക്കാര്‍ക്ക് അംഗത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. എല്ലാ അംഗങ്ങള്‍ക്കുമായി Members Welfare Scheme ആവിഷ്കരിച്ചു നടപ്പിലാക്കിയ കൂട്ടായ്മയാണ് പയ്യന്നൂര്‍ സൌഹൃദ വേദി .

Read More
About PSV

പയ്യന്നൂര്‍ സൗഹൃദ വേദിയെകുറിച്ച്

ഏഴിമലയുടെ താഴ്വരയില്‍ അറബിക്കടലിനു ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതി സുന്ദരമായ പ്രദേശമാണ് പയ്യന്നൂര്‍. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള പയ്യന്നൂര്‍ ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ ശ്രദ്ധേയമാണ്. പവിത്ര മോതിരവും ഖാദിയും ശില്പ നിര്‍മ്മാണവുമൊക്കെ ലോകമറിയപ്പെടുന്ന  പയ്യന്നൂരിന്റെ പെരുമകളില്‍ ചിലത് മാത്രമാണ്.  ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു ‘ രണ്ടാം ബര്‍ദോളി ‘ എന്നറിയപ്പെടുന്ന പയ്യന്നൂര്‍ നിരവധി രാഷ്ട്രീയ , കലാ, സാംസ്കാരിക പ്രതിഭകളുടെ കര്‍മ്മ ഭൂമി കൂടിയാണ്. പയ്യന്നൂരും സമീപ പ്രദേശങ്ങളില്‍

Read More
About PSVPayyanur NewsPSV Main News

പി എസ് വി പതിനഞ്ചാം വാര്‍ഷികം ഓഗസ്റ്റ്‌ 27 നു പയ്യന്നൂരില്‍

ദുബായ് : ദുബായിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൗഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി കര്‍മ്മനിരതമായ പതിനഞ്ചു വര്‍ഷ ങ്ങള്‍ പിന്നിടുകയാണ് . 2002 ലാണ് പയ്യന്നൂര്‍ സൗഹൃദ വേദി ദുബായില്‍ രൂപീകരിക്കപ്പെട്ടത്. സൗഹൃദ വേദിയുടെ പതിനഞ്ചാം വാര്‍ഷികം പയ്യന്നൂരില്‍ വെച്ചു വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതായി പ്രസിഡന്റ്‌ വി പി ശശികുമാര്‍ ജനറല്‍സെക്രട്ടറി ടി കെ ഗിരീഷ്‌കുമാര്‍ അറിയിച്ചു. 2017 ആഗസ്റ്റ്‌ 27 നു പയ്യന്നൂരില്‍ വെച്ചാണ് പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്.

Read More