Thursday, May 16, 2024
Home > Payyanur News > വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഓഗസ്റ്റ്‌ 19 നു പയ്യന്നൂരില്‍
Payyanur NewsPSV Activities

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഓഗസ്റ്റ്‌ 19 നു പയ്യന്നൂരില്‍

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അനുമോദനവും ഓഗസ്റ്റ്‌ 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ പയ്യന്നൂര്‍ ടൌണിലുള്ള കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ , വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലന്‍ , പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവരും വിവിധ പി എസ് വി ചാപ്റ്ററുകളുടെ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് 9495150239 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *