ദുബായ് : പയ്യന്നൂർ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ ഓണം ഈദ് സംഗമം ഒക്ടോബർ 7 വെള്ളി ആഴ്ച രാവിലെ 11 മണിമുതൽ ഉമൽഖോയൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നടന്നു.രാവിലെ 11 മണിമുതൽ കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ ,തുടർന്ന് ഘോഷയാത്ര .ഉച്ചയ്ക്ക് 12 സാംസ്കാരികസമ്മേളനം,സമ്മേളനത്തിൽ ശ്രീ രമേഷ് പയ്യന്നൂർ, പ്രവീൺ പാലക്കീൽ, മോഹൻ കുമാർ, ജ്യോതിലാൽ,ജനാർദ്ദനദാസ് കുഞ്ഞിമംഗലം ,ജിമ്മി ജോസഫ്, കുമാർ, വിനോദ് നമ്പ്യാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു , ചടങ്ങിൽവച്ചു SSLC +2 വിദ്യാത്ഥികൾക്കുള്ള അവാർഡ്‌ദാനംനടന്നു. ഓണസദ്യ, തിരുവാതിരകളി, ചെണ്ടമേളം,തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. വൈകുന്നേരം UAE ലെ പ്രമുഖ ഗായകരെ അണിനിരത്തി മെലഡി ബൈറ്റ്സിന്റെ ഗാനമേള.UAEയിലെ പ്രമുഖ ടീം പങ്കെടുത്ത വടംവലിയും ഉണ്ടായിരുന്നു.
ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
