പയ്യന്നുർ സൗഹൃദവേദി ദുബായ് ചാപ്റ്റർ ആതിഥ്യം അരുളിയ പയ്യന്നുർ ഗ്രാമം പ്രതിഭയുടെ കോൽക്കളി , ചരട് കുത്തികളി, കളരി പയറ്റ് തുടങ്ങിയ കലാരൂപങ്ങൾ അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ അരങ്ങേറി. കലാകാരന്മാരുടെ പ്രകടന മികവിൽ കാണികളുടെ ഹൃദയം കവർന്ന പ്രകടനമായിരുന്നു. പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി യു.എ. ഇ യിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് ഫോട്ടോഗ്രാഫിക്ക് നൽകുന്ന സംഭാവനകളെ മാനിച്ച് പ്രവീൺ പാലക്കീലിനെ സൗഹൃദവേദി ആദരിച്ചു. ചടങ്ങിൽ ശ്രീ രമേശ് പയ്യന്നുർ അധ്യക്ഷനായിരുന്നു. പയ്യന്നുർ ഗ്രാമം പ്രതിഭയുടെ പ്രസിഡൻറ് പി. യു രാജൻ പൊന്നാട അണിയിക്കുകയും, വി. ടി .വി രാഘവൻ ഉപഹാരം നൽകുകയും ചെയ്തു. പയ്യന്നുർ ഗ്രാമം പ്രതിഭക്കുള്ള ഉപഹാരം രമേശ് പയ്യന്നുർ കൈമാറി.
കോൽക്കളി , ചരട് കുത്തികളി,കളരി പയറ്റ് അരങ്ങേറി
