ദുബായ് : ദുബായിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൗഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി കര്‍മ്മനിരതമായ പതിനഞ്ചു വര്‍ഷ ങ്ങള്‍ പിന്നിടുകയാണ് . 2002 ലാണ് പയ്യന്നൂര്‍ സൗഹൃദ വേദി ദുബായില്‍ രൂപീകരിക്കപ്പെട്ടത്. സൗഹൃദ വേദിയുടെ പതിനഞ്ചാം വാര്‍ഷികം പയ്യന്നൂരില്‍ വെച്ചു വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതായി പ്രസിഡന്റ് വി പി ശശികുമാര്‍ ജനറല്‍സെക്രട്ടറി ടി കെ ഗിരീഷ്‌കുമാര്‍ അറിയിച്ചു. 2017 ആഗസ്റ്റ് 27 നു പയ്യന്നൂരില്‍ വെച്ചാണ് പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്. ആഘോഷത്തോടനുബന്ധിച്ച് സൗഹൃദ വേദി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റിയെ 0505172209, 0551994072 എന്നീ നമ്പരുകളിലോ psvdubaichapter@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്നറിയിക്കുന്നു.
പി എസ് വി പതിനഞ്ചാം വാര്‍ഷികം ഓഗസ്റ്റ് 27 നു പയ്യന്നൂരില്‍
