Friday, November 1, 2024
Home > 2017 (Page 2)
MainPayyanur News

പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികം

പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍  മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.  2017 ആഗസ്റ്റ്‌ 27 നു പയ്യന്നൂരിലെ  കെ കെ റെസിഡെന്‍സി  ഓഡിറ്റോറിയത്തില്‍ വെച്ചാണ്   പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്.  പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Read More
MainPSV ActivitiesPSV Main News

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

പയ്യന്നുർ സൗഹൃദവേദി ദുബായ് ഷാർജ & നോർത്തേൺ എമിറേറ്റ്സ് ഇഫ്താർ സംഗമം അജ്‌മാൻ ഈറ്റ് ഹോട്ട് റെസ്റ്റോറന്റിൽ വച്ച് നടന്നു. ഇഫ്താറിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.പി. ശശികുമാർ അദ്ധ്യക്ഷംവഹിച്ചു, ജനറൽ സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. രമേഷ് പയ്യന്നുർ സൗഹൃദവേദിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു, അബ്ദുൾനസീർ നന്ദി പ്രകാശിപ്പിച്ചു . ചടങ്ങിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഹുസൈന്‍ തങ്ങൾ വാടാനപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി .

Read More
About PSV

പയ്യന്നൂര്‍ സൗഹൃദ വേദിയെകുറിച്ച്

ഏഴിമലയുടെ താഴ്വരയില്‍ അറബിക്കടലിനു ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതി സുന്ദരമായ പ്രദേശമാണ് പയ്യന്നൂര്‍. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള പയ്യന്നൂര്‍ ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ ശ്രദ്ധേയമാണ്. പവിത്ര മോതിരവും ഖാദിയും ശില്പ നിര്‍മ്മാണവുമൊക്കെ ലോകമറിയപ്പെടുന്ന  പയ്യന്നൂരിന്റെ പെരുമകളില്‍ ചിലത് മാത്രമാണ്.  ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു ‘ രണ്ടാം ബര്‍ദോളി ‘ എന്നറിയപ്പെടുന്ന പയ്യന്നൂര്‍ നിരവധി രാഷ്ട്രീയ , കലാ, സാംസ്കാരിക പ്രതിഭകളുടെ കര്‍മ്മ ഭൂമി കൂടിയാണ്. പയ്യന്നൂരും സമീപ പ്രദേശങ്ങളില്‍

Read More
Payyanur News

കുട്ടികളുടെ പാര്‍ക്കില്‍ എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം

പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ച എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പാര്‍ക്കില്‍ അഞ്ചടി ഉയരത്തിലുള്ള തറയില്‍ 10 അടി ഉയരമുള്ള ഫൈബര്‍ ശില്പം നിര്‍മ്മിച്ചത് . മേയ് 28-ന് സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിമ അനാവരണം ചെയ്യ്തു.

Read More