പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം വിഷു സംഗമം ഷാര്‍ജ ജെംസ് വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ വെച്ച് നടന്നു. വിഷുകണി , വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ ഒരുക്കി പരമ്പരാഗതമായ രീതിയിലാണ് വിഷു സംഗമം സംഘടിപ്പിച്ചത് . രമേഷ് പയ്യന്നൂര്‍ ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ് പി യു പ്രകാശന്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ഉഷാ നായര്‍ സ്വാഗതവും , ട്രഷറര്‍ മെഹമൂദ് സി എ നന്ദിയും പറഞ്ഞു. സിനിമ സംവിധായകനും എരീസ് ഗ്രൂപ്പ് സി ഇ ഓ യുമായ സോഹന്‍ റോയ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷാബു കിളിത്തട്ടില്‍ , എം ടി പ്രദീപ് കുമാര്‍ , രൂപേഷ് തിക്കോടി , വിനോദ് നമ്പ്യാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി , മാധ്യമ പ്രവര്‍ത്തകന്‍ ഇ ടി പ്രകാശന്‍ , കൃഷ്ണന്‍ കൂടച്ചേരി എന്നിവരെ ആദരിച്ചു . വനിതകള്‍ മാത്രം അഭിനയിച്ച തീ പെണ്ണ് എന്ന നാടകവും ബഷീറിന്റെ കഥയെ ആസ്പദമാക്കി ഹലാക്കിന്റെ അവിലും കഞ്ഞി എന്ന കുട്ടികളുടെ നാടകവും അരങ്ങേറി. സൗഹൃദ വേദി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു .
വിഷു സംഗമം സംഘടിപ്പിച്ചു.
