പയ്യന്നൂരിനഭിമാനമായ് ഒര് കലാകാരി കൂടി. ദുബായ് ” ദ കാർട്ടൂൺ ആർട്ട് ഗാലറിയിൽ ” (The Cartoon Art Gallery ) കഴിഞ്ഞയാഴ്ച ശ്രീ മോഹൻ കുമാർ ഉൽഘാടനം നിർവഹിച്ച ചിത്രപ്രദർശനം ചിത്രകാരൻ ഗോപിനാഥ് നമ്പ്യാരുടെയും ശ്രീമതി മിന്നു തെക്കടവന്റെയും ചിത്രങ്ങൾ ജനങ്ങളെ ആകർഷിച്ച് വരികയാണ്.
രണ്ടാം ക്ലാസ് മുതൽ വർണ്ണങ്ങളുടെ ലോകത്തെക്ക് കാലെടുത്തുവച്ച മിന്നു അവർ ഓൺ ഇഗ്ലീഷ്സ്ക്കൂളിലെ അദ്ധ്യാപകരുടെ പ്രോൽസാഹനത്തിൽ മികവ് പുലർത്തിത്തുടങ്ങി. സ്ക്കൂൾ തലം മുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയ മിന്നു സ്വയം വളർത്തിയെടുത്ത രചനാരീതിയിലാണ് മുന്നോട്ട് പോകുന്നത്. ഓയൽ പെയ്ന്റ്, അക്രിലിക്ക്, പെൻസിൽ, പെൻ, വാട്ടർ കളർ എന്നിവയെല്ലാം രചനകൾക്കായ് ഉപയോഗിച്ച് പോരുന്നു.
എഞ്ചിനിയറിങ് ബിരുദദാരിയായ കലാകാരി തന്റെ ആദ്യ ചിത്രപ്രദർശനം എറണാകുളം ദർബാർ ഹാളിൽ 2015ൽ നടത്തി. മിന്നുവിന്റെ വർണ്ണ വിസ്മയം പരിധികളില്ലാതെ പ്രകൃതിയും, മനുഷ്യനും, വിവിധ ആശയ സംവാദങ്ങളും ഏല്ലാം വിഷയമാകുന്നു. മികച്ച രീതിയിലുള്ള പ്രോൽസാഹനമാണ് ദുബായിലെ ആർട്ട് ഗാലറിയാൽ നിന്നും ലഭിക്കുന്നതെന്ന് മിന്നു പറയുന്നു.
അച്ഛൻ മുരളിയിൽ നിന്നും മികച്ച പിന്തുണ മിന്നുവിന് ലഭിക്കുന്നു. ഇപ്പോൾ ദുബായിൽ കൺസൽട്ടന്റ് ഓഫീസിൽ ക്വാൺഡിറ്റി സർവയറായ് ജോലി ചെയ്ത് വരികയാണ് ഈ കലാകാരി .