പയ്യന്നൂർ ശ്രീധരൻ മാസ്റ്റർ നിര്യാതനായി. ഗാനരചന, സംഗീത രംഗത്ത് നിരവധി സംഭാവനകൾ നൽകിയ
വ്യക്തിത്വമാണ്. പറശ്ശിനി മുത്തപ്പന്റെ ഇരുനൂറിലധികം ഭക്തിഗാനങ്ങൾ അടക്കം നിരവധി ക്ഷേത്രങ്ങൾക്ക് വേണ്ടി ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ പ്രിയദർശിനി ആശുപത്രിയിലുള്ള മൃതദേഹം നാളെ രാവിലെ 8 മുതൽ 9 മണിവരെ അന്നൂർ വില്ലേജ് ഹാളിൽ നടക്കുന്ന പൊതുദർശനത്തിനുശേഷം 10 മണിക്ക് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ സംസ്കരിക്കും.
പയ്യന്നൂർ ശ്രീധരൻ മാസ്റ്റർ നിര്യാതനായി
