Thursday, May 16, 2024
Home > Payyanur News > പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികം – കമ്മിറ്റി രൂപീകരിച്ചു
Payyanur NewsPSV Activities

പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികം – കമ്മിറ്റി രൂപീകരിച്ചു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചൈതന്യ ഹാളില്‍ വെച്ചു നടന്ന രൂപീകരണ യോഗത്തില്‍ ബ്രിജേഷ് സി പി സ്വാഗതം പറഞ്ഞു. അബ്ദുള്‍നസീര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ രാജഗോപാലന്‍ , സുധാകരന്‍ ഇ വി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ.കെ രാജഗോപാലന്‍ (രക്ഷാധികാരി ), സുധാകരന്‍ ഇ വി (ചെയര്‍മാന്‍ ), അബ്ദുള്‍നസീര്‍ (കണ്‍വീനര്‍ ), രാമകൃഷ്ണന്‍ ടി പി ( ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *