പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ്മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ടൌണ്‍ ടേബിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൗഹൃദ വേദി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ബ്രിജേഷ് സി പി സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി ഉഷാ നായര്‍ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കു പയ്യന്നൂർ സൗഹൃദ വേദിയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച തുകയുടെ ചെക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് റാഷിദ് നഗരസഭ ചെയർമാന് കൈമാറി. 10, +2 പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ സൗഹൃദ വേദി അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ശശി വട്ടക്കൊവ്വല്‍ വിതരണം ചെയ്തു. മികച്ച വിജയം നേടിയ അഖില്‍ കെ , ആകാശ് ജയചന്ദ്രന്‍ , അതുല്‍ കാന , പൗര്‍ണമി പ്രമോദ് , അശ്വിന്‍ പ്രശാന്ത് , നന്ദന സന്തോഷ് , അക്ഷയ് സദാനന്ദന്‍ , മാളവിക വിനോദ് , അന്ജിത വൈക്കത് , മുഹമ്മദ് സൈഫ് മുഹമ്മദ് സുബൈര്‍ ദൃശ്യ വി എസ് , രോഹിത് കരുണാകരന്‍ , റോഷന്‍ സന്തോഷ്, ഗൌതം ശങ്കര്‍ രാജീവ് , സൂര്യ രാധാകൃഷ്ണന്‍ , പ്രതീക്ഷ പ്രദീപ് , അല്‍ക്ക അശോകന്‍ പാവൂര്‍ എന്നീ കുട്ടികളാണ് അവാര്‍ഡുകള്‍ ഏറ്റു വാങ്ങിയത് . സി രാഘവന്‍ (മുന്‍ കേരള പരീക്ഷാ ഭവന്‍ പബ്ലിക് എക്സാം കണ്‍ട്രോളര്‍ ) പി കെ ധനഞ്ജയബാബു (പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ), വിനോദ് നമ്പ്യാര്‍ (യു എ ഇ എക്സ്ചേഞ്ച് , അബുദാബി ) എന്നിവര്‍ വിദ്യര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു. കഴിഞ്ഞ വര്ഷം അന്തരിച്ച സൗഹൃദ വേദിയുടെ പയ്യന്നൂരിലെ കോര്‍ഡിനേറ്റര്‍ ആയിരുന്ന ജി ഇ സുധാകരന്‍റെ സ്മരണാര്‍ത്ഥം സൗഹൃദ വേദി ഏര്‍പ്പെടുത്തുന്ന ജി ഇ സുധാകരന്‍ സൗഹൃദ പുരസ്കാരത്തിന്റെ പ്രഖ്യാപനം പി എസ് വി സ്ഥാപക പ്രസിഡന്റ് കെ വി ഗോപാലന്‍ നടത്തി. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന കാരയിലെ ലാല്‍ ബഹാദൂര്‍ വായനശാലയെ മെമെന്റോ നല്‍കി സൗഹൃദ വേദി അനുമോദിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ അംഗങ്ങള്ക്ക് വേദിയുടെ ക്ഷേമ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വെച്ച് കൈമാറി. ഉസ്മാന്‍ കരപ്പാത്ത് , ബി ജ്യോതിലാല്‍ ( പയ്യന്നൂര്‍ ഡോട്ട് കോം) , ദേവദാസ് എടച്ചേരി( പി എസ് വി അബുദാബി ചാപ്റ്റര്‍ ) , കക്കുളത്ത് അബ്ദുള്‍ഖാദര്‍ ( പി എസ് വി ഖത്തര്‍ ചാപ്റ്റര്‍ ),മധു എടച്ചേരി ( പി എസ് വി റിയാദ് ചാപ്റ്റര്‍ ), വിനോദ് ( പി എസ് വി അല്‍ ഐന്‍ ചാപ്റ്റര്‍ ), പ്രേമാനന്ദ് എടച്ചേരി ( പി എസ് വി മസ്കറ്റ് ചാപ്റ്റര്‍ ) എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ മെഹമൂദ് സി എ നന്ദി പ്രകാശിപ്പിച്ചു. നിരവധി സൗഹൃദ വേദി കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
Home > Main > പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു
MainPSV Activities
പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു
